കൊച്ചി: പന്തീരങ്കാവ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ താഹാ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ആവശ്യം. ദേശീയ അന്വേഷണ ഏജൻസി ജാമ്യപേക്ഷ എതിർത്തു.
താഹയോടൊപ്പം കസ്റ്റഡിയിലായ അലൻ ഷുഹൈബ് ജാമ്യാപേക്ഷ നൽകിയിരുന്നില്ല. അതേസമയം, ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് എൽഎൽബി പരീക്ഷയെഴുതാൻ അലൻ ഷുഹൈബിനെ അടുത്തയിടെ കണ്ണൂർ സർവകലാശാല അനുവദിച്ചിരുന്നു.