കൊച്ചി: ട്രാവല്‍ സൈറ്റായ ട്രിപ് അഡ്വൈസര്‍ 2020 ലെ ട്രാവലേഴ്സ് ചോയ്സ് ഡെസ്റ്റിനേഷന്‍ അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചു. ട്രെന്‍ഡിംഗ് വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി കൊച്ചി തെരഞ്ഞെടുക്കപ്പെട്ടു.
ട്രെന്‍ഡിംഗ്, എമര്‍ജിംഗ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് അവാര്‍ഡിന് അര്‍ഹമായ സ്ഥലങ്ങള്‍ തെരഞ്ഞെടുത്തത്. എമര്‍ജിംഗ് ലക്ഷ്യസ്ഥാനങ്ങളില്‍ ആഗ്ര 25 -ാം സ്ഥാനത്തെത്തി. യാത്രക്കാര്‍ ഇഷ്ടപ്പെടുന്നതും കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നതും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അവലോകനങ്ങളിലും റേറ്റിംഗുകളിലും മുന്നിട്ടു നില്ക്കുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്ക്കാണു ട്രെന്‍ഡിംഗ് അവാര്‍ഡ് നല്‍കുന്നത്.
അടുത്തതായി ഉയര്‍ന്നു വരാന്‍ പോകുന്നതും ഇപ്പോഴും മുന്‍നിരയില്‍ തന്നെ തുടരുന്നതുമായ ലക്ഷ്യസ്ഥാനങ്ങളാണ് എമര്‍ജിംഗ് അവാര്‍ഡ് വിഭാഗത്തില്‍ വരുന്നത്. റഷ്യയിലെ കലിനിന്ഗ്രാഡാണ് എമര്‍ജിംഗ് അവാര്‍ഡിന്റെ ആദ്യ സ്ഥാനത്തെത്തിയത്. ട്രിപ് അഡ്വൈസറിലൂടെ ലോക ഒന്നാം നമ്പര്‍ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനായി കൊച്ചിയെ തെരഞ്ഞെടുത്തത് കേരള ടൂറിസത്തിന്റെ അഭിമാന നിമിഷമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മികച്ച ടൂറിസം മാര്‍ക്കറ്റിംഗിനും സര്‍ക്കാരിന്റെ പ്രമോഷന് തന്ത്രത്തിനും വിനോദസഞ്ചാര വ്യവസായ പങ്കാളികള്‍ക്കും ലഭിച്ച ബഹുമതിയാണിത്. ഈ നേട്ടം കൊച്ചിയെയും കേരളത്തെയും വിനോദസഞ്ചാര മേഖലയില്‍ മികച്ച ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.