കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫിന്റെ തിരക്കഥ നടപ്പാകില്ലെന്നു ജോസ് കെ.മാണി എംപി. കേരള കോണ്ഗ്രസ്- എം ജോസ് വിഭാഗത്തിന് അവകാശപ്പെട്ട കുട്ടനാട് സീറ്റിൽ പാർട്ടി സ്ഥാനാർഥിതന്നെ യുഡിഎഫിനുവേണ്ടി മത്സരിക്കും. ഇക്കാര്യത്തിലുള്ള നിലപാടു യുഡിഎഫ് നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്.
പി.ജെ. ജോസഫിന്റെ പരാമർശങ്ങൾക്ക് ആ ഭാഷയിൽത്തന്നെ മറുപടി പറയാൻ മുതിരുന്നില്ല. യുഡിഎഫ് നേതൃത്വം ഉഭയകക്ഷി ചർച്ചയ്ക്കായി 29നു കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗത്തെ ക്ഷണിച്ചിട്ടുണ്ട്. കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.