കോട്ടയം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, റബർ ഉൾപ്പെടെ നാണ്യവിളകളുടെ വിലയിടിവ് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യൂത്ത് ഫ്രണ്ട്- എം ജോസ് വ്ഭാഗം മാർച്ച് മൂന്നിനു പാർലമെന്റ് മാർച്ച് നടത്തും. രാവിലെ 11ന് പ്രസിഡന്റ് സാജൻ തൊടുകയുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ച് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ. ജയരാജ് എന്നിവർ പ്രസംഗിക്കും. വിവിധ ജില്ലകളിൽനിന്ന് 500 പ്രവർത്തകർ പങ്കെടുക്കും.