കൊച്ചി: തുടര്‍ച്ചയായി പരസ്യപ്രസ്താവനകളിലൂടെ പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന ജോണി നെല്ലൂര്‍ യുഡിഎഫ് സെക്രട്ടറി പദവി രാജിവയ്ക്കണമെന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടു. ജോണി നെല്ലൂരിന്റെ സമീപനങ്ങള്‍ യുഡിഎഫിനെ ശിഥിലമാക്കുന്നതാണെന്നു പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി. പുരുഷോത്തമന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ട്ടിക്കെതിരേ അവാസ്തവമായ പ്രചാരണങ്ങളാണു ജോണി നെല്ലൂര്‍ നടത്തുന്നത്. ജേക്കബ് ജീവിച്ചിരുന്ന ഘട്ടത്തിലും നെല്ലൂര്‍ ഇതാണു നടത്തിയിരുന്നത്. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാരില്‍ മൂന്നു പേരൊഴികെ മറ്റുള്ളവരും 10 നിയോജകമണ്ഡലം പ്രസിഡന്റുമാരും അനൂപ് ജേക്കബ് എംഎല്‍എയ്ക്കൊപ്പമാണ്.
ജോണി നെല്ലൂരും കൂടെയുള്ളവരും ജോസഫ് വിഭാഗത്തിലേക്കു പോകുന്നതിനെ കേരള കോണ്‍ഗ്രസ് ലയനം എന്നു വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും പുരുഷോത്തമന് പറഞ്ഞു. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ സുനില്‍ ഇടപ്പലക്കാട്ട്, റെജി ജോര്‍ജ്, റോയി തിരുവാങ്കുളം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.