ചെറുതോണി: തോപ്രാംകുടിയിൽ ഇടുക്കി സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മാരുതി ആൾട്ടോ കാറിൽനിന്നു കടത്തിക്കൊണ്ടുവന്ന 11.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. തോപ്രാംകുടി സ്വദേശി കരിക്കവലക്കരയിൽ മണിമലയിൽ സിന്ധി എന്നു വിളിക്കുന്ന രാജൻ (62), പ്രകാശ് മാടപ്ര ഐമുറിയിൽ രാഗേഷ് (33) എന്നിവരെ അറസ്റ്റ് ചെയ്തു.
രാജൻ മുന്പ് അരകിലോഗ്രാം ഹാഷിഷ് കടത്തിയതിന് എക്സൈസ് കേസിൽ പ്രതിയാണ്. രാഗേഷ് മുക്കുപണ്ടം പണയംവച്ചതിനു കേസിൽപെട്ടയാളാണ്. ആന്ധ്രയിൽ കഞ്ചാവ് കൃഷി നടത്തുന്നവരുമായി രാജനു ബന്ധമുള്ളതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ടി.എൻ. സുധീറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പക്ടർ സുനിൽ ആന്റോ, പ്രിവന്റീവ് ഓഫീസർമാരായ സജിമോൻ കെ.ഡി, സുനിൽകുമാർ പി.ആർ, വി. വിശ്വനാഥൻ, പി.ടി. സിജു, ടി.കെ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. രഞ്ജിത്ത്, പി.എം. ജലീൽ, കെ.എൻ. സിജുമോൻ, അനൂപ് തോമസ്, ഡ്രൈവർ അഗസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുത്തു.