തൃശൂർ: പ്രശസ്തമായ ഷാരൂഖ് ഖാൻ-ലാ ട്രോബ് സർവകലാശാല പിഎച്ച്ഡി സ്കോളർഷിപ് തൃശൂർ സ്വദേശിനി ഗോപിക കൊട്ടന്തറയിൽ ഭാസിക്ക്. 95 ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുക. തേനീച്ചകളെ സംരക്ഷിക്കുന്ന ഗവേഷണമാണ് ഗോപിക നടത്തുക. മൃഗശാസ്ത്രം, പരിസ്ഥിതി, തന്മാത്രാ പഠനങ്ങളിലൂടെ കാർഷിക രംഗത്തെ പുതിയ പരീക്ഷണങ്ങൾക്കാണ് സ്കോളർഷിപ്പ്.
രാജ്യത്തെ എണ്ണൂറിലധികം വനിതകളെ പിന്നിലാക്കിയാണ് ഗവേഷണ വിദ്യാർത്ഥിനിയായ ഗോപിക നാലുവർഷത്തെ സ്കോളർഷിപ്പിന് അർഹയായത്. സ്കോളർഷിപ് മുംബൈയിൽ നടന്ന ചടങ്ങിൽ ഷാരൂഖ് ഖാൻ സമ്മാനിച്ചു. ലാ ട്രോബ് സർവകലാശാലാ ചാൻസലർ ജോണ് ബ്രാംബി സംബന്ധിച്ചു. തൃശൂരിലെ ഒരു കർഷക കുടുംബാംഗമായ ഗോപിക കാലിക്കട്ട് സർവകലാശാലയിൽനിന്നാണ് ബിരുദം നേടിയത്. മൃഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അറിയാനാണ് ആഗ്രഹം. ആനകളെക്കുറിച്ചും പഠനം ആരംഭിച്ചു. ഇതിനിടെ അച്ഛനു ഹൃദയശസ്ത്രക്രിയ വേണ്ടിവന്നു. ഇതുമൂലം കഴിഞ്ഞ ഒരുവർഷമായി കുടുംത്തിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിന്റെ ചുമതല ഗോപികയ്ക്കായി.