പാലാ: ഇന്റർനാഷണൽ സ്കിൽസ് മീറ്റിംഗിന്റെ ഭാഗമായി കോഴിക്കോട് സ്വപ്നനഗരിയിൽ സംഘടിപ്പിച്ച സംസ്ഥാനതല സ്കിൽ സമ്മിറ്റിൽ പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയിലെ വി.സി. അക്ഷയ്കുമാർ ബേക്കറി വിഭാഗത്തിൽ സ്വർണമെഡലും ഒരു ലക്ഷം രൂപയും നേടി. പോൾസൺ ബെന്നി ഫ്രണ്ട് ഓഫീസ് വിഭാഗത്തിൽ സ്വർണമെഡലും ഒരു ലക്ഷം രൂപയും ഫുഡ് ആൻഡ് ബിവറേജ് വിഭാഗത്തിൽ സുജിത് ജോസഫ് വെള്ളി മെഡലും അന്പതിനായിരം രൂപയും സെബിൻ സാബു മൂന്നാം സ്ഥാനവും പതിനായിരം രൂപയും കരസ്ഥമാക്കി.
21 വയസിൽ താഴെയുള്ളവരുടെ നൈപുണ്യ വികസനം ലക്ഷ്യമാക്കി ആഗോള തലത്തിൽ മൂന്നു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന മത്സരമാണിത്. 2021ൽ ചൈനയിലെ ഷാങ്ഹായിൽ അന്തർദേശീയ മത്സരം നടക്കും.
കേരളത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ 257 പേർ പങ്കെടുത്തതിൽ അഞ്ചു പേർ പാലാ സെന്റ് ജോസഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ നിന്നായിരുന്നു. വിജയികളെ കോളജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും അഭിനന്ദിച്ചു.