കൊച്ചി: കലാലയങ്ങളില്‍ ഘൊരാവോയും പിക്കറ്റിംഗും ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ടീച്ചേഴ്സ് ഗില്‍ഡ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഈ വിധി സഹായകരമാകും. ഹൈക്കോടതിവിധി നടപ്പാക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
കലാലയ രാഷ്ട്രീയത്തിനു നിയമസാധുത നല്കാന് ജസ്റ്റീസ് കെ.കെ. ദിനേശന് കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി സംഘടനാ രജിസ്ട്രേഷനും പരാതി പരിഹാര കമ്മീഷന് രൂപീകരണവും എന്ന പേരില്‍ പുതിയൊരു നിയമ നിര്‍മാണത്തിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഈ ശ്രമത്തിനേറ്റ തിരിച്ചടി കൂടിയാണ് ഇന്നലത്തെ ഹൈക്കോടതി വിധിയെന്നും ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ പറഞ്ഞു.