കോട്ടയം: മുംബൈയില്‍ നടന്ന ദേശീയ തല മത്സരത്തില്‍ ഇന്ത്യന്‍ ഡെന്റല്‍ ദിവാ അവാര്‍ഡിന് കുറവിലങ്ങാട് സ്വദേശിനി ഡോ.താരാ മരിയ ജോസഫ് അര്‍ഹയായി. ഡെന്റിസ്ട്രിയിലെ പ്രോസ്തഡോണ്ടിക്സ് ആൻഡ് ഇംപ്ലാൻന്റോളജിയിലുള്ള മികവിനെ അടിസ്ഥാനമാക്കിയാണ് മുംബൈയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കിയത്.ഫാം ഡെന്റ്് എക്സലെന്‍സ് അവാര്‍ഡിലേക്കും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്ന ഡോ.താര കുറവിലങ്ങാട് ഹോളി ഫാമിലി ഡെന്റല്‍ കെയറിലെ ഡോ.ബിജോ കുര്യന്റെ ഭാര്യയും എം.എ ഔസേഫിന്റെ(റിട്ട. എ ഇ കെ എസ് ഇ ബി ) മകളുമാണ്.