കണ്ണൂർ: ഇൻഫാമിന്റെ ദേശീയ ജനറൽബോഡിയും പുതിയ രക്ഷാധികാരി താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് സ്വീകരണവും നാളെ എറണാകുളം പിഒസിയിൽ നടക്കും. മാർ ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേശീയ പ്രസിഡന്റ് പി.സി. സിറിയക് സ്വാഗതവും ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ ആമുഖ പ്രഭാഷണവും നടത്തും.
ദേശീയ സെക്രട്ടറി റവ. ഡോ. ആന്റണി കൊഴുവനാൽ റിപ്പോർട്ട് അവതരിപ്പിക്കും. ഷെവ. വി.സി. സെബാസ്റ്റ്യൻ, ജോസ് എടപ്പാട്ട്, ഫാ. തോമസ് മറ്റമുണ്ടയിൽ, മാത്യു പാലാ, ഫാ. ജോസഫ് കാവനാടിയിൽ തുടങ്ങിയവർ പ്രസംഗിക്കും. ഇൻഫാം ദേശീയ ജനറൽബോഡി അംഗങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അറിയിച്ചു.