വണ്ടിപ്പെരിയാർ: തേയിലത്തോട്ടത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ യുവാവ് റിമാൻഡിൽ. ഡൈമുക്ക് കന്നിമാർചോല ബംഗ്ലാമൊട്ട പുതുവൽ സ്വദേശി രതീഷ് (28) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തതിനുശേഷമാണ് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ഡൈമുക്ക് 24 പുതുവലിൽ പുന്നവേലിൽ വീട്ടിൽ വിക്രമൻനായരുടെ ഭാര്യ വിജയമ്മ (50) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മേയാൻവിട്ട ഇവരുടെ പശുവിനെ തേടിയെത്തിയ വീട്ടമ്മയെ രതീഷ് ഉപദ്രവിക്കാൻ ശ്രമിക്കുകയും വഴങ്ങാതിരുന്നതിനെത്തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിലും തലയിലും അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വീട്ടമ്മയുടെ നിലവിളികേട്ട് അയൽവാസികൾ എത്തിയപ്പോൾ ഒരാൾ ഓടിപ്പോകുന്നതു കണ്ടു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെ മരിച്ചനിലയിൽ തേയിലക്കാടിനുള്ളിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും ഒരു മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ വീട്ടിൽനിന്നും രക്തംപുരണ്ട ഷർട്ടും പോലീസ് കണ്ടെടുത്തു.
മരത്തിൽനിന്നും പക്ഷിക്കൂടെടുക്കാൻ രണ്ടു സുഹൃത്തുക്കളുമായി സ്ഥലത്തെത്തിയ പ്രതി സുഹൃത്തുക്കളെ ഒഴിവാക്കി തിരിച്ചയച്ചശേഷം എത്തി വീട്ടമ്മയെ ഉപദ്രവിക്കുകയായിരുന്നു. വണ്ടിപ്പെരിയാർ സിഐ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്.