കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്റര്‍ കൊച്ചി സംഘടിപ്പിച്ച 31 ാമത് അന്തര്‍സര്‍വകലാശാല ചാവറ പ്രസംഗമത്സരത്തില്‍ മലയാള വിഭാഗത്തില്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് വിദ്യാര്‍ഥി ഷബീന്‍ അഹമ്മദും ഇംഗ്ലീഷ് വിഭാഗത്തില്‍ കെ.ഇ. കോളജ് വിദ്യാര്‍ഥി മാത്യൂസ് ജോസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം വിഭാഗത്തില്‍ കോട്ടയം ബിസിഎം കോളജ് വിദ്യാര്‍ഥിനി ശില്പ സഹദേവന്, പാലക്കാട് മേഴ്സി കോളജ് വിദ്യാര്‍ഥിനി എല്‍വീന എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇംഗ്ലീഷ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനി സ്റ്റെഫി ബേബിക്കും മൂന്നാം സ്ഥാനം ന്യൂമാന്‍ കോളജ് വിദ്യാര്‍ഥിനി ആര്‍ഷ റോസ് ദേവസിക്കുമാണ്.