കാഞ്ഞിരപ്പള്ളി: ബ്രിട്ടീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ മാർച്ച് ഏഴിന് ഐഇഎൽടിഎസ് പരീക്ഷ നടക്കും. വാഹന പാർക്കിംഗ് സൗകര്യവും മിതമായ നിരക്കിൽ താമസ, ഭക്ഷണ ക്രമീകരണങ്ങൾ ഉള്ളതുകൊണ്ടും പുറത്തുനിന്നു ധാരാളം വിദ്യാർഥികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഏഴിന് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻ രജിസ്റ്റർ ചെയ്ത് ഈ അവസരം പ്രയോജനപ്പെടുത്താം. ഫോൺ: 6235229900.