കൊച്ചി: കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണയ്ക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ 11-ാമത് പുരസ്കാരങ്ങള്‍ക്ക് കലാസ്വാദകരില്‍ നിന്ന് നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു.
കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും, ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടയ്ക്ക, താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ച 17 പേരെയാണ് ഓരോ വര്‍ഷവും കലാസാഗര്‍ പുരസ്കാരം നലല്‍കി ആദരിക്കുന്നത്. കലാകാരന്മാർ 40 വയസിനും 70 വയസിനും ഇടയ്ക്ക് പ്രായമുള്ളവരും കേരളത്തില്‍ സ്ഥിരതാമസമാക്കിയവരും ആയിരിക്കണം. നാമനിര്‍ദേശങ്ങള്‍ ഏപ്രില്‍ 28നു മുമ്പ് ലഭിക്കണം. സെക്രട്ടറി, കലാസാഗര്‍, കവളപ്പാറ, ഷൊര്‍ണൂര്‍ - 679523 എന്ന വിലാസത്തിലാണ് നാമനിര്‍ദേശം അയയ്ക്കേണ്ടത്.