തിരുവനന്തപുരം: എൻജിനിയറിംഗ്, ആർകിടെക്ചർ, ഫാർമസി, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ് എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 29ന് വൈകുന്നേരം അഞ്ചുവരെ ദീർഘിപ്പിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചവർ കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും കൗണ്‍സിൽ ഓഫ് ആർകിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർകിടെക്ചർ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചവരിൽ ആർകിടെക്ചർ കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. ഫോണ്‍: 0471-2525300. സിറ്റിസണ്‍സ് കോൾ സെന്റർ : 155300, 0471-2335523.