കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചും ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹിം അധ്യക്ഷനായ ഡിവിഷന് ബെഞ്ചും പിന്മാറി. ഇന്ന് അപ്പീല്‍ മറ്റൊരു ബെഞ്ച് പരിഗണിച്ചേക്കും.
പള്ളിയും സ്വത്തുവകകളും ഏറ്റെടുക്കാനുള്ള പദ്ധതി തയാറാക്കി എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനോട് ഇന്നു ഹാജരാകാന്‍ നേരത്തേ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് സ്റ്റേ വാങ്ങുന്നതടക്കമുള്ള നടപടിക്കായി സര്‍ക്കാര്‍ നല്കിയ അപ്പീല്‍ രാവിലെ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിലാണു വന്നത്. എന്നാല്‍ കാരണം വ്യക്തമാക്കാതെ ബെഞ്ച് ഇതു പരിഗണിക്കുന്നതില്‍നിന്ന് പിന്മാറി. തുടര്‍ന്ന് ഉച്ചയ്ക്ക് മറ്റൊരു ഡിവിഷന് ബെഞ്ചിലെത്തിയെങ്കിലും ആ ബെഞ്ചും കേസ് പരിഗണിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു. വൈകിട്ട് മറ്റൊരു ബെഞ്ചിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് അപ്പീല്‍ ഇന്നു പരിഗണിക്കാന്‍ മാറ്റിയത്.
പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറാന്‍ കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതു നടപ്പാക്കാന്‍ വൈകുന്നതു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജി നിലവിലുണ്ട്. ഇതിനിടെ സിംഗിള്‍ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ റിവ്യുഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജിയിലാണു പള്ളി ഏറ്റെടുക്കാന്‍ നടപടിക്രമങ്ങളും പദ്ധതിയും തയാറാക്കി ജില്ലാ കളക്ടര്‍ ഇന്ന് നേരിട്ട് ഹാജരാകാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.