കോട്ടയം: ക്രൈസ്തവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളനാപരമായി ചിത്രീകരിച്ചിട്ടുള്ള സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകി ക്രൈസ്തവരെ തേജോവധം ചെയ്യാൻ സെൻസർ ബോർഡ് കൂട്ടുനിൽക്കരുതെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. വിശ്വാസങ്ങളെ വ്രണപ്പെടുത്തുംവിധം ചില ക്രൈസ്തവ വിരുദ്ധ ശക്തികൾ തയാറാക്കുന്ന ഇത്തരം സിനിമകൾക്ക് അനുമതി നൽകുന്നതിനെതിരെ സർക്കാരുകൾ നടപടി സ്വീകരിക്കണം.
യേശുവിന്റെ നാമം അവഹേളനാപരമായി സിനിമകളിൽ ഉപയോഗിക്കുന്നതിൽ ക്രൈസതവ വിശ്വാസികൾക്ക് കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ക്രൈസ്തവരെ അവഹേളിച്ച് പണം സമ്പാദിക്കാൻ സിനിമ രംഗത്തുള്ളവർ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിൽനിന്നു ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു.