കൊച്ചി: പാസ്പോര്‍ട്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനു സോഫ്ട്വേര്‍ തയാറാക്കാനുള്ള കരാര്‍ ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് നല്‍കിയതിനെതിരേ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
സോഫ്ട്വേര്‍ തയാറാക്കാന്‍ കരാര്‍ നല്കിയ നടപടിക്കൊപ്പം പോലീസിന്റെ പക്കലുള്ള രഹസ്യവിവരങ്ങള്‍ ഊരാളുങ്കലിനു കൈമാറുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നു വിലയിരുത്തിയാണു സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. രഹസ്യവിവരങ്ങള്‍ കൈമാറില്ലെന്ന സര്‍ക്കാരിന്റെയും പോലീസ് മേധാവിയുടെയും മറുപടി സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണു ഹര്‍ജി തീര്‍പ്പാക്കിയത്. സര്‍ക്കാരിന്റെയും പോലീസിന്റെയും ഉറപ്പുകളും ഹൈക്കോടതി രേഖപ്പെടുത്തി.
ഹൈക്കോടതി വിധിയോടെ കരാര്‍ പ്രകാരം സോഫ്ട്വേര്‍ ഡെവലപ്മെന്റ് നടപടികളുമായി ഊരാളുങ്കലിനു മുന്നോട്ടു പോകാന്‍ കഴിയും. സോഫ്ട്വേര്‍ തയാറാക്കാനുള്ള കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതിനെതിരേ ഹര്ജിക്കാരന് പരാതിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. വ്യക്തികളെക്കുറിച്ച് പോലീസിന്റെ പക്കലുള്ള ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റു രഹസ്യ വിവരങ്ങളും ഒരു സ്വകാര്യ സ്ഥാപനത്തിനു കൈമാറുന്നതിനെയാണു ഹര്‍ജിയില്‍ എതിര്‍ത്തത്.
സ്വകാര്യ വിവരങ്ങള്‍ പോലീസിലെ അംഗീകൃത ഉദ്യോഗസ്ഥനല്ലാതെ മറ്റാര്‍ക്കും പരിശോധിക്കാന്‍ കഴിയില്ലെന്നും ഊരാളുങ്കലിന്റെ സോഫ്ട്വെയര് വിഭാഗത്തിന് ഇതു പരിശോധിക്കാനാവുമെന്ന തരത്തില്‍ നേരത്തേ ഉത്തരവിറക്കിയത് അച്ചടിപ്പിശകാണെന്നും വ്യക്തമാക്കി ജനുവരി 10ന് ഡിജിപി പുതിയ ഉത്തരവിറക്കിയിരുന്നു. ഇതു കര്‍ശനമായി പാലിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.