കോട്ടയം: കുട്ടനാട് ഉപതെരെഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ് -എം സ്ഥാനാർഥി നിർണയത്തിനായി തോമസ് ചാഴികാടൻ എംപി ചെയർമാനായുള്ള ഉപസമിതി യോഗം 26നു കുട്ടനാട്ടിൽ ചേരും. കോട്ടയത്തു ചേർന്ന കേരള കോണ്ഗ്രസ് -എം ഉന്നതാധികാര സമിതി യോഗമാണ് ഈ തീരുമാനം എടുത്തത്.
കുട്ടനാട് നിയോജക മണ്ഡലത്തിലെയും ആലപ്പുഴ ജില്ലയിലെയും പ്രധാന നേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നും സ്ഥാനാർഥിയെ സംബന്ധിച്ച നിർദേശങ്ങൾ സ്വീകരിക്കാൻവേണ്ടിയാണ് ഉപസമിതി അംഗങ്ങൾ യോഗം ചേരുന്നത്. ജോസഫ് എം. പുതുശേരി, വി.ടി. ജോസഫ്, വി.സി. ഫ്രാൻസിസ്, ജേക്കബ് തോമസ് അരികുപുറം എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
ഏപ്രിൽ 29നു കോട്ടയത്തു നടക്കുന്ന കെ.എം. മാണി സ്മൃതിസംഗമത്തിന്റെ ആദ്യഘട്ട പ്രവർത്തനം യോഗം വിലയിരുത്തി. നിയോജക മണ്ഡലം ജനറൽ ബോഡി യോഗങ്ങൾ മാർച്ച് എട്ടു മുതൽ ആരംഭിക്കും. മാർച്ച് 15 മുതൽ സ്മൃതി സംഗമത്തിന്റെ പ്രചരണാർഥം ഭവനസന്ദർശനം നടത്താനും തീരുമാനിച്ചു.