കറുകച്ചാൽ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. ഇത്തിത്താനം ഇളങ്കാവ്വാര്യം ഹരികുമാർ (47) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് കറുകച്ചാൽ-മണിമല റോഡിൽ കങ്ങഴ ഇലയ്ക്കാടിന് സമീപമായിരുന്നു അപകടം. പത്തനാട് ഭാഗത്തു നിന്നും ചങ്ങനാശേരിയിലേക്ക് വന്ന ഹരികുമാർ സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ച ഒന്നരയോടെ മരിച്ചു. ഭാര്യ: സുമിത്ര. മക്കൾ: മാളവിക, അർജുൻ. സംസ്കാരം ഇന്നു 11.30-ന് ഇത്തിത്താനത്തെ വീട്ടുവളപ്പിൽ.