അഞ്ചല്‍/കുളത്തൂപ്പുഴ : കുളത്തുപ്പുഴയില്‍ പാതയോരത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ഉച്ചയോടെ കുളത്തൂപ്പുഴയില്‍ എത്തിയ സംഘം വെടിയുണ്ടകള്‍ വിശദമായി പരിശോധിച്ചു.
കൂടാതെ, വെടിയുണ്ടകള്‍ ആദ്യം കണ്ട ലോറി ഡ്രൈവര്‍ ജോഷിയില്‍നിന്ന് ഏറെനേരം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൊച്ചിയില്‍നിന്നുള്ള രണ്ടംഗ സംഘമാണ് കുളത്തൂപ്പുഴയില്‍ പരിശോധനയ്ക്കായി എത്തിയത്. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരണത്തിന് എന്‍ഐഎ സംഘം തയാറായില്ല.
അതേസമയം തന്നെ സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് എത്തിയ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം മേജര്‍ മുകേഷിന്റെ നേതൃത്വത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലവും പരിസരവും വിശദമായി പരിശോധിച്ചു.
മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള വെടിയുണ്ടകള്‍ ഇപ്പോഴും ഉപയോഗിക്കുന്നില്ല എന്നു തീര്‍ത്തുപറയാന്‍ കഴിയില്ല എന്ന നിഗമനത്തിലാണ് മിലിട്ടറി ഇന്റലിജന്‍സ്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡിനും കുളത്തൂപ്പുഴയില്‍ എത്തി.
സംഭവസ്ഥലത്തും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റേഞ്ച് ഡിഐജി മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച രാവിലെ എത്തിയ ക്രൈംബ്രാഞ്ച് സംഘം വെടിയുണ്ടകള്‍ കേരള പോലീസില്‍ നിന്നു കാണാതായവയോ അല്ലെങ്കില്‍ കേരള പോലീസിന്റെ ഭാഗമായവയോ അല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കണ്ടെടുത്ത വെടിയുണ്ടകള്‍ പാക് നിര്‍മിതമാണ് നിഗമനത്തില്‍ എത്തിയതോടെ അന്വേഷണം സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഏറ്റെടുത്തിട്ടുണ്ട്.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് മേധാവി അനില്‍ ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലാണ് അന്വേഷണം. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്നും 7.62 എംഎം അളവിലുള്ള 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്.