കാനം : വാഹനാപകടത്തിൽ പരിക്കേറ്റു മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാനം ചെട്ടിയാടത്ത് സി.സി. അലക്സാണ്ടറുടെ മകൻ അനീഷ് മോൻ (35) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം മണർകാട് നാലുമണിക്കാറ്റിന് സമീപത്തുവച്ചുണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്. അമ്മ ഏലിയാമ്മ അമയന്നൂർ വടക്കേൽ കുടുംബാംഗം. സംസ്കാരം ഇന്ന് മൂന്നിന് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസിന്റെ മുഖ്യകാർമികത്വത്തിൽ കങ്ങഴ ചേറ്റേടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.