കൊച്ചി: ഇന്ത്യയുടെ സംസ്കാരം ആര്‍എസ്എസിന്റേതല്ലെന്നും സ്ഥാനത്തും അസ്ഥാനത്തും ദേശീയത പറയുന്നവര്‍ക്ക് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ചരിത്രമാണുള്ളതെന്നും ജനതാദള്‍-എസ് ദേശീയ ജനറല്‍ സെക്രട്ടറി എ. നീലലോഹിതദാസ്. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന ജനത ട്രേഡ് യൂണിയന് സെന്റര്‍ (ജെടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെടിയുസി സംസ്ഥാന പ്രസിഡന്റ് അഡ്വ. കൊല്ലംകോട് രവീന്ദ്രന്‍നായര്‍ അധ്യക്ഷനായി. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ മുഖ്യപ്രഭാഷണം നടത്തി.
പുതിയഭാരവാഹികളായി അഡ്വ. കൊല്ലംകോട് രവീന്ദ്രന് നായര്‍-പ്രസിഡന്റ്, പന്തളം മോഹന്‍ദാസ്, പേരൂര്‍ ശശിധരന്-ജനറല്‍ സെക്രട്ടറിമാര്‍, പി.ജി. സുഗുണന് (സീനിയര്‍ വൈസ് പ്രസിഡന്റ്), കെ.എസ്. രമേശ് ബാബു, മുഹമ്മദ് കുട്ടി, വര്‍ഗീസ് വൈറ്റില-സെക്രട്ടറിമാര്‍, മാട്ടുമ്മല്‍ ഹാഷിം, ജേക്കബ് കരേടത്ത്-വൈസ് പ്രസിഡന്റുമാര്‍, ജബ്ബാര്‍ അലി-ട്രഷറര്‍ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.