കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പരീക്ഷാപ്പേടിയകറ്റാന്‍ ഇക്കുറി സ്കൂളുകളില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുറക്കും. പരീക്ഷാര്‍ഥികള്‍ക്ക് 24 മണിക്കൂറും ഫോണിലൂടെ കൗണ്‍സലിംഗ് സേവനം ലഭ്യമാക്കുന്ന ടോള്‍ഫ്രീ നമ്പറിലേക്കു വിളിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണു സ്കൂളുകളില്‍ പ്രത്യേകം കൗണ്‍സിലര്‍മാരുടെ സേവനം വ്യാപിപ്പിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വകുപ്പ് ആവിഷ്കരിച്ച സൗഹൃദ ക്ലബ് കോ ഓര്‍ഡിനേറ്റര്‍മാരുടെ സഹകരണത്തോടെയാണു കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഇവര്‍ക്ക് ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. കരിയര്‍ ഗൈഡന്‍സ് രംഗത്തെ വിദഗ്ധരുടെയും കൗണ്‍സലിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും സേവനം കേന്ദ്രങ്ങളില്‍ ഉറപ്പാക്കും. പരീക്ഷാപ്പേടിയകറ്റാനുള്ള ‘വി ഹെല്പ്’സംവിധാനത്തിന്റെ ഭാഗമായാണു കൗണ്‍സലിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. പരീക്ഷയാരംഭിക്കുന്നതിന് ഒരാഴ്ച മുമ്പു മുതല്‍ ടോള്‍ഫ്രീ നമ്പര്‍ സൗകര്യവും വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കും.
പരീക്ഷയുടെ സമ്മര്‍ദം കൗമാരക്കാരിലുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണു ‘വി ഹെല്പ്’ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നു ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സെൽ കോ ഓര്‍ഡിനേറ്റര്‍ ഡോ. സി.എ. ബിജോയ് പറഞ്ഞു.
സിജോ പൈനാടത്ത്