കൊച്ചി: പോലീസിന്റെ പക്കല്‍നിന്ന് റൈഫിളുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പെടെ വിശദമായ സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാനും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
വെടിയുണ്ടകളും റൈഫിളുകളും കാണാതായ സംഭവത്തില്‍ സിബിഐയോ എന്‍ഐഎയോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി പി.പി. രാമചന്ദ്ര കൈമള്‍ നല്കിയ ഹര്‍ജിയിലാണു ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കാണാതായ ആയുധങ്ങള്‍ തീവ്രവാദികളുടെ കൈവശമെത്താന്‍ ഇടയുണ്ടെന്നും ഈ സംഭവം ദേശ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. റൈഫിളുകളും വെടിയുണ്ടകളും കാണാതായ സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്നും ഹര്ജിക്കാരന് ആരോപിച്ചു. സിഎജിയുടെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചതായി സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു. ഇനി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണു പരിശോധിക്കേണ്ടത്. ആഭ്യന്തര സെക്രട്ടറി പരിശോധന നടത്തി.
ആംഡ് ബറ്റാലിയന് ഡിഐജിയും ക്രൈംബ്രാഞ്ച് മേധാവിയും അന്വേഷണം നടത്തി വെടിക്കോപ്പുകള്‍ കാണാതെ പോയിട്ടില്ലെന്നു കണ്ടെത്തി ഇവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതേസമയം കാട്രിഡ്ജുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.