തിരുവനന്തപുരം: സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ 2019 ലെ മികച്ച ഫീച്ചറിനുള്ള മാധ്യമ പുരസ്കാരം ദീപിക കാസര്‍ഗോഡ് ബ്യൂറോയിലെ ശ്രീജിത് കൃഷ്ണന്.
2018 ലെ പ്രളയം തകര്‍ത്തെറിഞ്ഞ വയനാടിന്റെ ക്ഷീരോല്പാദന മേഖലയില്‍ അതിജീവനത്തിന്റെ പുതിയ പ്രതീക്ഷകള്‍ പകര്‍ന്നു നല്കിയ ഡൊണേറ്റ് എ കൗ ചലഞ്ചുമായി ബന്ധപ്പെട്ട് 2019 ജൂലൈ 28 ന് സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച അതിജീവനത്തിന്റെ ഹര്‍ഷാരവം എന്ന ഫീച്ചറാണ് പുരസ്കാരത്തിന് അര്‍ഹമായതെന്ന് മന്ത്രി കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായി 26 ന് നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
കല്പറ്റ ബ്ലോക്ക് ക്ഷീരവികസന ഓഫീസറായിരുന്ന വി.എസ്. ഹര്‍ഷയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ഡൊണേറ്റ് എ കൗ ചലഞ്ചിലൂടെ വ്യക്തികളുടെയും സംഘടനകളുടെയും വകയായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മുന്നൂറിലേറെ പശുക്കളാണ് പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ക്ഷീരകര്‍ഷകരുടെ വീടുകളിലെത്തിയത്. സര്‍ക്കാര്‍ തലത്തിലുള്‍പ്പെടെയുള്ള അംഗീകാരങ്ങളും പദ്ധതിയെ തേടിയെത്തിയിരുന്നു.
കാഞ്ഞങ്ങാട് വെള്ളിക്കോത്തെ റിട്ട. പ്രധാനാധ്യാപകന് പരേതനായ കെ. കുഞ്ഞികൃഷ്ണന് നായരുടെയും ഇന്ദിരയുടെയും മകനായ ശ്രീജിത് കൃഷ്ണന് നേരത്തേ സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പയ്യന്നൂര്‍ കുറ്റൂര്‍ ആദിത്യകിരണ്‍ കോളജ് ഓഫ് അപ്ലൈഡ് സ്റ്റഡീസിലെ അധ്യാപികയായ ജെന്സിയാണു ഭാര്യ.
മറ്റ് അവാര്‍ഡ് ജേതാക്കള്‍: പി. സുരേശന് (ദേശാഭിമാനി കണ്ണൂര്‍ അച്ചടി വിഭാഗം). ഡോ. മുഹമ്മദ് ആസിഫ് (അച്ചടി വിഭാഗം മാസിക, ഹരിതഭൂമി), സി.ബി. വേണുഗോപാല്‍ (ഓള് ഇന്ത്യ റേഡിയോ തൃശൂര്‍), പ്രജിഷ രാജേഷ് ( റേഡിയോ മാറ്റൊലി വയനാട് , ശ്രാവ്യ വിഭാഗം ഫീച്ചര്‍), ടി.എസ്. ഹരികൃഷ്ണ (മാതൃഭൂമി തിരുവനന്തപുരം, ദൃശ്യവിഭാഗം ന്യൂസ്), ദീപു കല്ലിയൂര്‍ (ജനം ടിവി, ദൃശ്യവിഭാഗം ഫീച്ചര്‍), ഇ.വി. ഉണ്ണികൃഷ്ണന്, (മാതൃഭൂമി ന്യൂസ്, കോഴിക്കോട്), വി.എസ്. കൃഷ്ണരാജ് (ന്യൂസ് 18, ഡോക്യുമെന്ററി വിഭാഗം), ഹെഡ് ഓഫ് പ്രോഗ്രാംസ്, ദൂരദര്ശന് തിരുവനന്തപുരം) ഡോക്യുമെന്ററി പ്രത്യേക പരാമര്‍ശം. രാകേഷ് പുത്തൂര്‍ കണ്ണൂര്‍ ഫോട്ടോഗ്രാഫി.