തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാഗർകോവിൽ റൂട്ടിൽ ഇന്നു മുതൽ മാർച്ച് 17 വരെ ട്രെയിനുകൾ വൈകും.തിരുനൽവേലി - ജാംനഗർ എക്സ്പ്രസ് ഈ കാലയളവിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും തിരുനൽവേലി- ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് ചൊവ്വാഴ്ചകളിലും എരണിയേൽ റെയിൽവേ സ്റ്റേഷനിൽ 40 മിനിറ്റ് വീതം പിടിച്ചിടും.