കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ആകെ എത്ര ഡ്രൈവര്‍മാരെ വേണമെന്നും നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം . ഈ ഒഴിവുകളിലേക്ക് ദിവസക്കൂലിയടിസ്ഥാനത്തില്‍ എത്രപേരെ നിയോഗിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിക്കണം. ഹൈക്കോടതി പലകുറി ഉത്തരവ് നല്‍കിയെങ്കിലും തങ്ങളുടെ നിയമനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നല്കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലവില്‍ 10450 ഡ്രൈവര്‍മാരാണ് കെഎസ്ആര്ടിസിയിലുള്ളതെന്ന് അഭിഭാഷകന് അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇടക്കാല ഉത്തരവു നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സ്ഥിരനിയമനം നടത്താനാവില്ലെന്നും താത്കാലിക നിയമനം മാത്രമേ നടത്താനാവൂ എന്നും കെഎസ്ആര്‍ടിസി അറിയിച്ചു. താല്കാലിക നിയമനത്തിന് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി അവസാനിക്കും വരെ താല്കാലിക ഡ്രൈവര്‍മാര്‍ക്ക് നല്കുന്ന പണം നല്കിയാല് മതിയെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം തങ്ങളെ സ്ഥിരപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് എംപാനലുകാര്‍ നല്കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കോര്പറേഷന് ആകെ 6,380 ബസുകളുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.