നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ സമരത്തിലേക്ക്. വിമാനത്താവളത്തിലെ സെക്യൂരിറ്റി ജോലികൾ ചെയ്യുന്ന സ്വകാര്യ ഏജൻസിയായ തണ്ടർ ഫോഴ്സ് കമ്പനിയിൽ ജോലി ചെയ്യുന്ന 200 ഓളം തൊഴിലാളികളാണ് സേവന-വേതന വ്യവസ്ഥകൾ നൽകാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിച്ചത്.