കോട്ടയം: സാന്പത്തിക സംവരണം നടപ്പാക്കുന്നതിൽ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമുള്ള ആശങ്കകൾ ഉടൻ പരിഹരിക്കുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ. ഇഡബ്യുഎസ് റിസർവേഷനിൽ ഇപ്പോൾ നിലനിൽക്കുന്നതായ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കെസിവൈഎം സംസ്ഥാനസമിതി മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ ഉറപ്പു നൽകിയത്.
വില്ലേജ് ഓഫീസിൽനിന്ന് ഇഡബ്യുഎസ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷനുകൾ ഓണ്‍ലൈനിൽ നൽകുന്നതിനുവേണ്ട നടപടികൾ കൈക്കൊള്ളാൻ റവന്യുകമ്മീഷണർക്കു നിർദേശം നൽകുകയും താല്കാലിക പരിഹാരമായി അപേക്ഷകൾ വെള്ളപേപ്പറിൽ എഴുതി വില്ലേജ് ഓഫീസിൽ സ്വീകരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാമെന്നും അദ്ദേഹം ഉറപ്പു നൽകി.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സൻ ചക്കേടത്ത്, സംസ്ഥാന സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ, സിബിൻ സാമുവൽ, എസ്എംവൈഎം പ്രസിഡന്റ് ജുബിൻ കൊടിയാംകുന്നേൽ വിവിധ രൂപതകളിൽനിന്നുള്ള ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.