കൊച്ചി: തുടര്‍ച്ചയായ മൂന്നു ദിവസം കേരളത്തില്‍നിന്നു രാജ്യതലസ്ഥാനത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കാനുള്ള റെയില്‍വേ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനു ബെന്നി ബഹനാന് എംപി കത്തെഴുതി.
മാസങ്ങള്‍ മുന്‍പേ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികര്‍ക്കു വന്ന തടസം പുനഃപരിശോധിക്കേണ്ടതാണ്. ബദല്‍ മാര്‍ഗങ്ങൾ നിര്‍ദേശിക്കാതെ സ്വീകരിക്കുന്ന നടപടിയിലൂടെ ബുദ്ധിമുട്ടുന്നത് അരലക്ഷത്തിനടുത്ത് യാത്രികരാണ്. അതില്‍ 90 ശതമാനം മലയാളികളാണ്.
മുന്‍കൂട്ടി അറിയിക്കാതെ ഉത്തരേന്ത്യയില്‍ നടക്കുന്ന അറ്റകുറ്റപ്പണിയുടെ പേരിലാണ് റെയില്‍വേ ഇത്തരത്തിലുള്ള തീരുമാനത്തിലേക്കു നീങ്ങുന്നത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികരെ ബുദ്ധിമുട്ടിക്കാതെയുള്ള തീരുമാനം റെയില്‍വേ മന്ത്രാലയം കൈക്കൊള്ളണമെന്ന് മന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു.