തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് അടയ്ക്കുന്നതിനുള്ള കാലാവധിയിൽ ഭേദഗതി വരുത്തി. ഇതനുസരിച്ച് പിഴ കൂടാതെ ഫെബ്രുവരി അവസാനം വരെയും പിഴയോടു കൂടി മാർച്ച് 31 വരെയും ഫീസ് അടയ്ക്കാം.
നിലവിലുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം പിഴ കൂടാതെ ഫീസ് അടയ്ക്കാനുള്ള സമയം ഡിസംബർ 31 ഉം പിഴയോടു കൂടി ഫീസ് അടയ്ക്കാനുള്ള സമയം ജനുവരി 31 ഉം ആയിരുന്നു. ലൈസൻസിന്റെ കാലാവധി മാർച്ച് മാസം 31 വരെ ഉണ്ടെങ്കിലും ജനുവരി 31 നകം പിഴയോടുകൂടി ഫീസ് അടച്ചില്ലെങ്കിൽ കാലാവധിക്കുള്ളിൽ പുതുക്കാനാകാതെ ലൈസൻസ് റദ്ദു ചെയ്യപ്പെടുമായിരുന്നു. കരാറുകാരുടെ സംഘടനകൾ ഉന്നയിച്ച മറ്റു വിഷയങ്ങളും പരിശോധിച്ചു വരികയാണെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു.