കൊച്ചി: അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിന് (ലിംസാർ) കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ വിവിധ പരീക്ഷകളിൽ റാങ്കുകളുടെ പൊൻ തിളക്കം.
ബിഎസ്സി ഒപ്റ്റോമെട്രിയിൽ എസ്. ആതിര ഒന്നാം റാങ്ക് നേടിയപ്പോൾ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രിയിൽ ആദ്യ മൂന്നു റാങ്കും ലിംസാറിനു സ്വന്തം. ആർ.ആർ. പാർവതി ഒന്നാം റാങ്കും മിത്ര എം.മേനോൻ രണ്ടാം റാങ്കും മുർഷിത ഫർസന മൂന്നാം റാങ്കും കരസ്ഥമാക്കി.
മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ അലൈൻ മരിയ ഡേവിഡിന് ഒന്നാം റാങ്കുണ്ട്. നേടി. മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പിയിൽ സിനു മാത്യു ഒന്നാം റാങ്കും ഷൈനി തോമസ് മൂന്നാം റാങ്കും നേടി. എംഎസ്സി മെഡിക്കൽ ഫിസിയോളജിയിൽ കെ. അനുമോൾ ഒന്നാം റാങ്കും ശ്രീക്കുട്ടി എം. രണ്ടാം റാങ്കും പി.ഡി. ദിയ മൂന്നാം റാങ്കും നേടി. റാങ്ക് ജേതാക്കളെ ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അഭിനന്ദിച്ചു.