കൊച്ചി: കേരളത്തിലെയും തമിഴ്നാട്ടിലെയും സ്കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വണ്ടര്‍ലാ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടൻ ഇന്ദ്രന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. വണ്ടര്‍ലാ ഹോളിഡേയ്സ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ്, വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് ഹെഡ് എം.എ. രവികുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ഗിഗറിന്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍ കുന്നംകുളം എക്സല്‍ പബ്ലിക് സ്കൂളിനാണ് ഒന്നാം സമ്മാനമായ 50,000 രൂപ ലഭിച്ചത്. കോട്ടം പെരുന്ന എസ്എച്ച് ഹയര്‍ സെക്കൻഡറി സ്കൂള്‍, എറണാകുളം കൂനമ്മാവ് ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂള്‍ എന്നിവയ്ക്കു രണ്ടും മധുര എംഎന്യുജെ നാടാര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, ആലപ്പുഴ മുഹമ്മ കെഇ കാര്‍മല്‍ സെന്‍ട്രല്‍ സ്കൂള്‍, തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് സ്കൂളുകള്‍ക്ക് മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും വിജയികളായ എല്ലാ സ്കൂളുകള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്കി.
ഈ വര്‍ഷം മുതല്‍ ഏർപ്പെടുത്തിയ മികച്ച അധ്യാപകര്‍ക്കുള്ള വണ്ടര്‍ലാ പ്രത്യേകം അവാര്‍ഡുകള്‍ സിസ്റ്റര്‍ ജിജി പി. ജയിംസ് (സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, കാഞ്ഞിരപ്പിള്ളി), എ.എം. അന്‍സാരി (കെവിയുപിഎസ് പാങ്ങോട്, തിരുവനന്തപുരം), കെ.എം. അസ്കര്‍ അലി (ജവഹര്‍ നവോദയ, വൈത്തിരി, വയനാട്) എന്നിവര്‍ നേടി. ഇവർക്കു യഥാക്രമം 20,000, 15,000, 10,000 രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്കി.