കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത മാർ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണ നിലനിർത്തുന്നതിനായി ആരംഭിച്ച ആർച്ച്ബിഷപ് കുര്യാക്കോസ് കുന്നേശേരി ഫൗണ്ടേഷൻ, മികച്ച പൊതുജന സേവകനു നൽകുന്ന പ്രഥമ അവാർഡ് മുൻ മന്ത്രി യശശരീരനായ കെ.എം. മാണിക്ക് പ്രഖ്യാപിച്ചു.
മാണി തന്റെ കർമ രംഗമായ രാഷ്ട്രീയ മണ്ഡലത്തിൽ പ്രാഗത്ഭ്യവും കാര്യക്ഷമതയും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും ജനങ്ങളുടെ ഇടയിലെ സ്വീകാര്യതയും ഒത്തുചേർന്ന മികവു പുലർത്തുകയും നേട്ടങ്ങളുടെ റിക്കാർഡ് സ്വന്തമാക്കുകയും ചെയ്തതു പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തത്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, ഡോ. സി.വി. ആനന്ദബോസ് എന്നിവരുൾപ്പെട്ട വിദഗ്ധ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
22ന് ഉച്ചകഴിഞ്ഞ് മൂന്നിനു കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കെ.എം. മാണിയുടെ സഹധർമിണി കുട്ടിയമ്മ മാണി, മിസോറാം ഗവർണർ ഡോ. പി.എസ്. ശ്രീധരൻ പിള്ളയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
‘മതേതര ഭാരതത്തിൽ മതങ്ങളുടെ ദൗത്യം ഇന്ന്’ എന്ന വിഷയത്തെക്കുറിച്ച് ഡോ. സി.വി. ആനന്ദബോസ്, മാർ കുര്യാക്കോസ് കുന്നശേരി അനുസ്മരണ പ്രഭാഷണം നടത്തും.
ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുഗൃഹ പ്രഭാഷണം നടത്തും.
രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സുരേഷ്കുറുപ്പ്, മോൻസ് ജോസഫ്, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിക്കും.