തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യകളായ ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബിഗ് ഡാറ്റ, മെഷിൻ ലേണിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐടി സങ്കേതങ്ങൾ വികസിപ്പിക്കുന്നതിന് നെതർലെൻഡ് സ്ഥാപനവുമായി ധാരണാപത്രം ഒപ്പിടും. സംസ്ഥാനത്ത് ഇന്റർനെറ്റ് ഓഫ് തിംഗ്സ് അടക്കമുള്ള സാങ്കേതിക മേഖലകളിൽ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാനാണ് ഉദ്ദേശ്യം.
സ്മാർട്ട് വില്ലേജസ്, വാട്ടർ മാനേജ്മെന്റ്, പരിസ്ഥിതി, കന്നുകാലി സന്പത്ത്, വിള സംരക്ഷണം, ദുരന്തപ്രതിരോധം മുതലായ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് സഹകരണം. നെതർലൻഡ്സ് ഓർഗനൈസേഷൻ ഓഫ് അപ്ലൈഡ് സയന്റിഫിക് റിസർച്ചുമായി (ടിഎൻഒ) ഐടി വകുപ്പിനു കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വേറാണ് (ഐസി ഫോസ്) കരാർ ഒപ്പിടുന്നത്. ഇതിനു മന്ത്രിസഭ അനുമതി നൽകി. ഫോർത്ത്കോഡ് നെതർലെൻഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.