കാലടി: പീപ്പിൾസ് ഡയറി ഡെവലപ്മെന്റ് പ്രോജക്ട് (പിഡിഡിപി) പ്രസ്ഥാനത്തിന്റെ സ്ഥാപക ചെയർമാൻ ഫാ. ജോസഫ് മുട്ടുമനയുടെ സ്മരണാർഥം ഏർപ്പെടുത്തിയ സംസ്ഥാന ക്ഷീര കർഷക അവാർഡുകൾ ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയന്പാറ പ്രഖ്യാപിച്ചു.
വയനാട് പുൽപ്പള്ളി തൂദാനം കോളനി തേക്കാനത്ത് ടിവി. ബിനോയി ഒന്നാം സ്ഥാനവും കോഴിക്കോട് കൂരാച്ചുണ്ട് ചെറുക്കാട്ട് കരിന്പനക്കുഴിയിൽ കീർത്തി റാണി രണ്ടാം സ്ഥാനവും എറണാകുളം ഉദയംപേരൂർ കണ്ടനാട് കളപ്പുരയ്ക്കൽ ബിജു ജോർജ് മൂന്നാം സ്ഥാനവും നേടി. അവാർഡിന് അർഹരായവർക്കു യഥാക്രമം 50,000, 30,000, 20,000 രൂപ കാഷ് അവാർഡും പ്രശസ്തി ഫലകവും സർട്ടിഫിക്കറ്റും നൽകും.