തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ ഡിജിപിക്കെതിരേ ഉയർന്ന അഴിമതിയെക്കുറിച്ചും അതിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് ഏഴിന് കോണ്ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. 280 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നതെന്നു കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗതീരുമാനങ്ങൾ വിശദീകരിച്ച പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സംസ്ഥാന ബജറ്റിലെ 1,103 കോടിയുടെ നികുതി ഭീകരതയ്ക്കെതിരേ 26ന് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കു മുന്നിലും ധർണ നടത്തും. സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാന്പത്തിക പ്രതിസന്ധി തുറന്നു കാട്ടി ജില്ലാ തലത്തിൽ സാന്പത്തിക സെമിനാറുകൾ നടത്തും. വി.ഡി. സതീശൻ എംഎൽഎയെ ഇതിനു ചുമതലപ്പെടുത്തി.
ലോകകേരള സഭയിൽ ഭക്ഷണത്തിനായി ചെലവഴിച്ച അനാവശ്യ തുക പിണറായി സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കുമുള്ള മറ്റൊരു ഉദാഹരണമാണ്. രാജ്യസഭയിൽ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ച നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഏറ്റുപിടിച്ചാണ് പ്രധാനമന്ത്രി പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.