കൊച്ചി: വെയില് സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെറ്റു പറ്റിയെന്നു ചൂണ്ടിക്കാട്ടി നടന് ഷെയിന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജിനു കത്തയച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. നടന്മൂലം മുടങ്ങിയ മറ്റു സിനിമയുടെ കാര്യത്തില്‍കൂടി തീരുമാനമായ ശേഷം മാത്രമേ ചർച്ചയുള്ളൂയെന്ന് അസോസിയേഷന് വ്യക്തമാക്കി.