തിരുവനന്തപുരം: നിയമസഭയിൽ പോലീസിനും ഡിജിപിക്കും എതിരേ പി.ടി. തോമസ് എംഎൽഎ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ സിഎജി റിപ്പോർട്ട് ചോർച്ചയുമായി ബന്ധപ്പെടുത്തി നിയമസഭാ സ്പീക്കർ നടത്തിയ അഭിപ്രായ പ്രകനടങ്ങൾ നിർഭാഗ്യകരമാണെന്നു കോണ്ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് പറഞ്ഞു.
സിഎജി റിപ്പോർട്ട് ചോർന്നുവെങ്കിൽ അന്വേഷിക്കേണ്ട ചുമതല സർക്കാരിനാണ്. എന്നുമുതലാണ് റിപ്പോർട്ട് ചോർച്ച അന്വേഷിക്കേണ്ട ഉത്തരവാദിത്വം സ്പീക്കർക്കു ലഭ്യമായതെന്നു മനസിലാകുന്നില്ല. എംഎൽഎമാർ നിയമസഭയിൽ നടത്തുന്ന പ്രസംഗങ്ങൾ അവരുടെ ഉത്തരവാദിത്വമാണ്. അവരെ സംരക്ഷിക്കേണ്ട ചുമതലയാണു സ്പീക്കർക്കുള്ളത്. എംഎൽഎമാരെ തള്ളിപ്പറഞ്ഞു സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങളുടെ സംരക്ഷകനാകനായി സ്പീക്കർ മാറുന്നത് നിയമസഭയുടെ ഒൗന്നിത്യത്തിന് ഇടിവുണ്ടാക്കാനേ ഉപകരിക്കുകയുള്ളുവെന്നും കെ.സി. ജോസഫ് പറഞ്ഞു.