തിരുവനന്തപുരം: പാന്പുകളുടെ കളിക്കൂട്ടുകാരൻ വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് ഇപ്പോൾ അദ്ദേഹം ചികിത്സയിലുള്ളത്. വിഷത്തിന്റെ തീവ്രത കൂടിയതിനാൽ നാലു പ്രാവശ്യമാണ് വിഷം നിർവീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നൽകിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നൽകി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും ചികിത്സയിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാന്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മെഡിസിൻ വിഭാഗം മേധാവി ഡോ. രവികുമാർ കുറുപ്പ്, മെഡിസിൻ വിഭാഗം പ്രഫസർ ഡോ. അരുണ, ക്രിട്ടിക്കൽ കെയർ അസോ. പ്രഫസർ ഡോ. അനിൽ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീഷണൽ പ്രഫസർ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കൽ ബോർഡിലുള്ളത്. ഇന്നലെ രാത്രിയോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റി. ഈ മുറിയുടെ വാടകയും മറ്റു ചെലവുകളും ചികിത്സാ ചെലവുമെല്ലാം ആരോഗ്യവകുപ്പ് സൗജന്യമായാണ് നൽകുന്നത്.