തിരുവനന്തപുരം: കെഎഎസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് 22-ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കെഎഎസ് പരീക്ഷയ്ക്ക് സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും സെന്ററുള്ളതിനാൽ അധ്യയനം നടത്താൻ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണിത്.