വടക്കാഞ്ചേരി: ദേശമംഗലം കൊറ്റന്പത്തൂർ വനത്തിൽ കാട്ടുതീയണയ്ക്കാൻ പോയ ഫോറസ്റ്റ് വാച്ചർമാരുടെ മൃതദേഹങ്ങൾ കണ്ടുമടങ്ങിയ വയോധികൻ ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.
ചാത്തൻചിറ കോളനിയിൽ കണ്ണങ്ങത്ത് വീട്ടിൽ അയ്യപ്പൻ(68) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ കുഴഞ്ഞുവീണ അയ്യപ്പനെ നാട്ടുകാരും ബന്ധുക്കളും ചേർന്നു തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ. മാതു. മക്കൾ: പരേതനായ ചന്ദ്രൻ, ചന്ദ്രിക, ഇന്ദിര. സംസ്കാരം നടത്തി.