തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) 2019 ൽ ആരംഭിച്ച യുവ ശാസ്ത്രജ്ഞ പരിപാടിയായ യുവവിജ്ഞാനി കാര്യക്രമി (യുവിക) ലേക്ക് ഓണ്‍ലൈൻ വഴി രജിസ്റ്റർ ചെയ്യാം.
യുവജനതയക്ക് ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രവും ബഹിരാകാശ ആപ്ലിക്കേഷനുകളും സംബന്ധിച്ച അടിസ്ഥാന അറിവുകൾ പകർന്നുകൊടുത്തുകൊണ്ട് അവരിൽ ബഹിരാകാശ കർമമേഖലകളിൽ താൽപര്യം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇതിനുള്ളത്. മേയിൽ രണ്ടാഴ്ചത്തെ റസിഡൻഷ്യൽ പരിശീലനപരിപാടിയാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന, സിബിഎസ്ഇ, ഐസിഎസ്സി സിലബസുകളിലെല്ലാം ഉൾപ്പെട്ടതിൽ നിന്നും ഓരോ സംസ്ഥാനത്തിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നും മൂന്ന് കുട്ടികളെ വീതമാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്.
9-ാം ക്ലാസിൽ പഠിക്കുന്നവർക്കാണ് പരിപാടിയിൽ പങ്കെടുക്കുന്നതിന് യോഗ്യത. എട്ടാം ക്ലാസിലെ മാർക്കിന്റെയും പാഠ്യേതരപ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. www.isro.gov.in എന്ന ഐഎസ്ആർഒയുടെ വെബ്സൈറ്റിൽ 24 വരെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.