കോട്ടയം: നാനോസയൻസ്- ടെക്നോളജിയിൽ വിശിഷ്ട സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞർക്കു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നാനോമിഷന്റെ ഭാഗമായി നൽകുന്ന നാഷണൽ റിസർച്ച് അവാർഡ് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറും പോളിമർ നാനോസയൻസ് ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസിന്. ശാസ്ത്രജ്ഞൻ പ്രഫ. സി.എൻ.ആർ. റാവു അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണു പ്രഫ. സാബു തോമസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപയും ബഹുമതിപത്രവും അടങ്ങുന്നതാണു പുരസ്കാരം. മാർച്ച് അഞ്ചുമുതൽ ഏഴുവരെ കോൽക്കത്തയിൽ നടക്കുന്ന നാനോ സയൻസ് ടെക്നോളജി രാജ്യാന്തര കോണ്‍ഫറൻസിൽ പുരസ്കാരം സമ്മാനിക്കും. രാജ്യാന്തര കോണ്‍ഫറൻസിൽ പ്രഫ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും.