കൊച്ചി: പോലീസിന്റെ പക്കല്‍നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കാണാതായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു തൃശൂരിലെ മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
സ്പെഷല്‍ ആംഡ് ഫോഴ്സ് ബറ്റാലിയനില്‍നിന്ന് 25 റൈഫിളുകളും 12,061 കാര്ട്രിഡ്ജുകളും കാണാതായെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി കോടതി ഇന്നു പരിഗണിക്കും.