നെടുങ്കണ്ടം: ഉംറ തീർഥാടനത്തിനിടെ യുവാവ് മദീനയിൽ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ സഹോദരി സജീലയുടെയും സിനിമാ സംവിധായകൻ രാജ്കപൂറിന്റെയും മകൻ ഷാരൂഖ്(24) ആണ് മരിച്ചത്.
ഞായറാഴ്ചയാണ് സംഭവം. ചെന്നൈ ടീനഗറിലാണ് ഇവർ താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷാരൂഖ്, മാതാവ് സജീല, ഇബ്രാഹിംകുട്ടിയുടെ മകൻ ആഫിൻ എന്നിവരുൾപ്പെടെ 25 അംഗ സംഘം തീർഥാടനത്തിനായി മദീനയിൽ എത്തിയത്. ഞായറാഴ്ച ഷാരൂഖ് കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി ജോലിക്കായി ശ്രമിക്കുകയായിരുന്നു ഷാരൂഖ്.
മലേഷ്യയിൽ മെഡിക്കൽ വിദ്യാർഥിയായ ഷമീമ, ചെന്നൈയിൽ പത്താംക്ലാസ് വിദ്യാർഥിയായ ഷാനിയ എന്നിവരാണ് സഹോദരങ്ങൾ. കബറടക്കം മദീനയിൽ നടക്കും.