സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ചു. മുത്തങ്ങ കുമഴിയില്‍ കോഴിപ്പാടത്ത് ചന്ദ്രന് (76) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം.
മുത്തങ്ങ കാളന്കണ്ടിയിലുള്ള മൂത്തമകന്റെ വീട്ടില്‍നിന്നു തിരികെ വനപാതയിലൂടെ പോകുമ്പോഴാണ് കാട്ടുകൊമ്പന് ആക്രമിച്ചത്. കാട്ടാനയുടെ കുത്തേറ്റ് അവശനിലയില്‍ കിടന്ന ചന്ദ്രനെ കാലികളെ മേയ്ക്കുന്നവരാണു കണ്ടത്. ഉടനെ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടര്‍ന്നു ബത്തേരി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
ഭാര്യ: പരേതയായ കൗസല്യ. മക്കള്‍: ഗോപിദാസ് (വൈസ് പ്രസിഡന്റ്, ബത്തേരി മില്‍ക് സൊസൈറ്റി), പ്രകാശന്, സുരേഷ്. മരുമക്കള്‍: സിന്ധു ഗോപിദാസ്, സിന്ധു പ്രകാശന്, സിന്ധു സുരേഷ്.