തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്നും ആലപ്പുഴ നിന്നും ചെന്നൈയിലേക്കുള്ള പ്രതിവാര ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തി. ട്രെയിൻ നന്പർ 12698 തിരുവനന്തപുരം സെൻട്രൽ- ചെന്നൈ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ശനിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 12.15-ന് ചെന്നെയിലെത്തും.
പുറപ്പെടുന്നത് 20 മിനിട്ട നേരത്തേയാക്കി. ഇത് ജൂണ്‍ 13 മുതൽ പ്രാബല്യത്തിൽ വരും. ദിവസേന ചെന്നൈക്കുപോകുന്ന ട്രെയിൻ നന്പർ 22639 ചെന്നൈ സെൻട്രൽ- ആലപ്പുഴ പ്രതിദിന സൂപ്പർഫാസ്റ്റ് എക്സ് പ്രസ് ചെന്നൈയിൽ നിന്ന് രാത്രി 8.55-ന് പുറപ്പെട്ട് കോയന്പത്തൂരിൽ പുലർച്ചെ 4.13-ന് എത്തിച്ചേരും. ചെന്നൈയിൽ നിന്നു പുറപ്പെടുന്ന സമയം പത്തുമിനിട്ട് നേരത്തേയാക്കും.ജൂണ്‍ 11 മുതൽ പ്രാബല്യത്തിൽ വരും.
മംഗലാപുരത്തേക്കുള്ള ട്രെയിനുകൾ ക്രമീകരിക്കും
മംഗലാപുരം ജംഗ്ഷനും പനന്പൂർ റെയിൽവേ സ്റ്റേഷനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ വഴിയിൽ പിടിച്ചിടും. മറ്റു ചില ട്രെയിനുകൾ മംഗലാപുരത്തിനും കാസർഗോഡിനുമിടയിൽ റദ്ദാക്കി. ട്രെയിൻ നന്പർ 16311 ഗംഗാനഗർ- കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്് ഈമാസം 20ന് സൗകര്യപ്രദമായ ഇടത്ത് 30 മിനിട്ട് പിടിച്ചിടും. ട്രെയിൻ നന്പർ 12342 ഹസ്രത് നിസാമുദീൻ- തിരുവനന്തപുരം രാജധാനി എക്സ്പ്രസ് 26-ന് സൗകര്യപ്രദമായ ഇടത്ത് 25 മിനിട്ട് പിടിച്ചിടും. ട്രെയിൻ നന്പർ 22149 എറണാകുളം ജംഗ്ഷൻ- പൂനെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 28-ന് 30 മിനിട്ട് സൗകര്യപ്രദമായ ഇടത്ത് പിടിച്ചിടും. ട്രെയിൻ നന്പർ 16333 വെരാവൽ- തിരുവനന്തപുരം എകസ്പ്രസ് 28-ന് 30 മിനിട്ട് സൗകര്യപ്രദമായ ഇടത്ത് പിടിച്ചിടും.
പുന:ക്രമീകരിച്ച ട്രെയിനുകൾ
ട്രെയിൻ നന്പർ 22149 എറണാകുളം ജംഗ്ഷൻ പൂനെ സൂപ്പർ ഫാ്സറ്റ് എക്സ്പ്രസ് എറണാകുളം ജംഗ്ഷനിൽ നിന്ന് 28-ന് രാവിലെ 5.15-ന് പുറപ്പെടും. ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെടുന്നത്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
ട്രെയിൻ നന്പർ 16355 കൊച്ചുവേളി- മാംഗ്ലൂർ അന്ത്യോദയ എക്സ്പ്രസ് 27-ന് കാസർഗോഡ് വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.